Thursday, April 18, 2024
InterviewkeralaNews

അഞ്ചിനകം അവിശ്വാസം.എരുമേലി പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കും.നാസര്‍ പനച്ചി.

എരുമേലി :ഭൂരിപക്ഷം ലഭിച്ചിട്ടും ഭരണത്തിലേറാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് അധികാരത്തിലേറിയ എല്‍ ഡി എഫ് ഭരണത്തിനെതിരെ ജൂലൈ അഞ്ചിനകം അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതാവും എരുമേലി ടൗണ്‍ വാര്‍ഡംഗവുമായ നാസര്‍ പനച്ചി പറഞ്ഞു.എല്‍ ഡി എഫ് ഭരണ സമിതി അധികാരത്തിലേറിയിട്ട് ആറ് മാസം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നടപടി .ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഒരംഗം ചെയ്ത വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് ഭരണം എല്‍ഡിഎഫിന് ലഭിച്ചത്.എല്‍ ഡി എഫിന് 11 സീറ്റും,യുഡിഎഫിന് ഒരു സ്വതന്ത്രനുള്‍പ്പെടെ 12 സീറ്റാണുള്ളത്.ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ്,നാല് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റികളിലെല്ലാം കോണ്‍ഗ്രസിന്റെ പ്രതിനിധികളാണുള്ളത്,എന്നാല്‍ പ്രസിഡന്റ് സ്ഥാനം യു ഡി എഫ് ആലോചിച്ച് തീരുമാനിക്കുമെന്നും നാസര്‍ പനച്ചി പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പും-കോവിഡും മൂലം ജനങ്ങള്‍ക്ക് ദുരിതമുണ്ടാകാതിരിക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞ ആറ് മാസം പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയത്.എന്നാലും കഴിഞ്ഞ നാല് മാസം ഭരണം നടന്നില്ല.പുതിയ പദ്ധതികളൊന്നും നടപ്പാക്കാന്‍ കഴിഞ്ഞില്ല. എരുമേലിയില്‍ വികസന പദ്ധതികള്‍ നടപ്പാക്കിയില്ലെന്ന പ്രസിഡന്റിന്റെ പ്രസ്ഥാവന ശരിയാണെന്നും കഴിഞ്ഞ 13 വര്‍ഷത്തില്‍ രണ്ട് തവണയും ഭരിച്ചത് എല്‍ ഡി എഫ് തന്നെയാണെന്നും നാസര്‍ പനച്ചി പറഞ്ഞു.