Saturday, May 11, 2024
keralaNewspolitics

ഗൂഢാലോചന നടക്കുന്നു:  ഇപിജയരാജന്‍

തിരുവനന്തപുരം: ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ ഉയര്‍ത്തി തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപിജയരാജന്‍. അതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്.ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേയില്ല.പ്രകാശ് ജാവ്‌ഡേക്കരുമായി രാഷ്ട്രീയം സംസാരിച്ചില്ല. പോളിംഗ് ദിനത്തില്‍ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതില്‍ അസ്വാഭാവികത ഇല്ല.താന്‍ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 5 ന് കൊച്ചു മകന്റെ പിറന്നാള്‍ ദിനത്തിലാണ് ജാവ്‌ദേക്കര്‍ വന്നത് .              ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകള്‍ മാത്രമാണ്.വീട്ടില്‍ വന്നവരോട് ഇറങ്ങി പോകാന്‍ പറയുന്നത് തന്റെ ശീലം അല്ല. ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വരുന്നു.തൃശൂരിലും ദുബൈയിലും ഒരു ചര്‍ച്ചയും നടന്നില്ല. കൂട്ട് കെട്ടിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് സമൂഹത്തിന് ആകെ ബാധകമാണ്. നാളെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുമോ എന്നതില്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയുമില്ല. എന്നാല്‍ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയ സംഭവം പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധികള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.

ഇ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന് പ്രകാശ് ജാവദേഖ് ക്കറും – ശോഭ സുരേന്ദ്രനും പറഞ്ഞത് ഇപി തിരഞ്ഞെടുപ്പ് ദിവസം തന്നെ പരസ്യമായി അംഗീകരിച്ചതാണ് വലിയ തിരിച്ചടിയായത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീങ്ങു ന്നതടക്കമുള്ള വലിയ ചര്‍ച്ചകളിലേക്കാണ് സംഭവം നീങ്ങുന്നത്. ഇതിനിടെ പ്രധാന ഘടക കക്ഷിയായ സി പി ഐയും രംഗത്തെത്തിയിരിക്കുകയാണ് .