Monday, May 13, 2024
BusinesskeralaNews

ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യപ്രതി പോലീസ് പിടിയില്‍

തൃശ്ശൂര്‍: ഓണ്‍ലൈന്‍ ആപ്പ് വഴി കോടികളുടെ തട്ടിപ്പുനടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മൈ ക്ലബ് ട്രേഡ്‌സ് (  ( MCT )  എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി തൃശൂര്‍ ജില്ലയില്‍ അഞ്ച് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയാണ് അറസ്റ്റിലായത്.

ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് വീട്ടില്‍ പ്രവീണ്‍ മോഹന്‍ (46) എന്നയാളെയാണ് തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.  മൈ ക്ലബ് ട്രേഡ്‌സ് എന്ന ഓണ്‍ലൈന്‍ തട്ടിപ്പിന്റ മുഖ്യ സൂത്രധാരനും പ്രമോട്ടറും നിയമോപദേശകനുമായിരുന്നു പ്രതി. എംസിടി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആളുകളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കൊടുത്തശേഷം 256 ദിവസംകൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പു നടത്തിയിരുന്നത്.

ഇതിനായി ആളുകളില്‍ നിന്ന് പണം നേരിട്ട് സ്വീകരിക്കുകയും ചെയ്യും. എംസിടി യില്‍ പണം നിക്ഷേപിക്കുമ്പോള്‍ ആളുകളുടെ മൊബൈല്‍ ഫോണില്‍ പണത്തിനു തുല്യമായി ഡോളര്‍ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്. കേരളത്തിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. കേസില്‍ ആകെ 13 പ്രതികളാണുള്ളത്.