Thursday, May 2, 2024
EntertainmentkeralaNews

ചങ്ങനാശേരി അതിരൂപതയിൽ ആർച്ച് ബിഷപ്പിനെ കണ്ട് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ

ചങ്ങനാശേരി അതിരൂപതയിൽ ആർച്ച് ബിഷപ്പിനെ കണ്ട് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. സമവായത്തിനല്ല ബിഷപ്പിനെ സന്ദർശിച്ചത്. പ്രമുഖ വ്യക്തികളെ കാണുന്നതിന്റെ ഭാഗമായാണ് കണ്ടത്. സമാവായ നീക്കങ്ങൾ നടത്തേണ്ടത് സർക്കാരാണെന്നും കെ. സുധാകരൻ വ്യക്തമാക്കി. സമവായത്തിനായി ശ്രമിക്കേണ്ടതും മുൻകൈയ്യെടുക്കേണ്ടതും സർക്കാരാണ്. എന്നാൽ തമ്മിലടിക്കുന്നത് കണ്ട് ചോരകുടിക്കാൻ കാത്തിരിക്കുന്ന ചെന്നായയെ പോലെയാണ് സർക്കാർ പെരുമാറുന്നത്. എങ്കിലും സമവായ വിഷയം അരമനയോട് സംസാരിച്ചിട്ടുണ്ട്. അനുകൂലമായ പ്രതികരണമാണ് ഉണ്ടായത്.

മതസൗഹാർദ്ദത്തെ ഉലയ്‌ക്കുന്ന ഒരു നടപടിയും സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് ബിഷപ്പ് ഉറപ്പു നൽകിയിട്ടുണ്ടെന്നും സംഘടനാരംഗത്തിൽ എല്ലാ പിന്തുണയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. അതേസമയം പാലാ ബിഷപ്പിനെ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് സന്ദർശിക്കും. മുസ്ലീം സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഇതിനായി അവരുടെ സന്ദർശനാനുമതി തേടിയിട്ടുണ്ട്. സാഹോദര്യം നിലനിർത്താനുള്ള എല്ലാ സാഹചര്യങ്ങൾക്കും കോൺഗ്രസ് ശ്രമിക്കും. വിഷയത്തിൽ സർക്കാർ മുന്നിട്ടിറങ്ങാത്തതിനാലാണ് കോൺഗ്രസ് മുന്നിട്ടിറങ്ങുന്നതെന്നും സുധാകരൻ പ്രതികരിച്ചു.