Connect with us

Hi, what are you looking for?

Local News

പെരുന്നാള്‍: എരുമേലിയിലെ വിവിധ പള്ളികളില്‍ നിസ്‌കാരം

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്തായ സന്ദേശം പകര്‍ന്ന് ഇസ്ലാം മതവിശ്വാസികള്‍ നാളെ തിങ്കളാഴ്ച വലിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഈദുല്‍ അദ്ഹ എന്ന് വിളിക്കപ്പെടുന്ന ഈ ആഘോഷം ഇന്ത്യയില്‍ ബക്രീദ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മായേലിനെ അല്ലാഹുവിന്റെ കല്‍പന പ്രകാരം ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. എരുമേലിയിലെ വിവിധ പള്ളികളില്‍ പ്രത്യേക നിസ്‌കാരം നടക്കും.

എരുമേലി നൈനാര്‍ ജുമാ മസ്ജിദ് : റിയാസ് അഹമ്മദ് മിസ്ബാഹി : 8.00 (സ്ത്രീകള്‍ക്ക് സൗകര്യം)
എരുമേലി ഹിറാ മസ്ജിദ് : അഷ്ഫാക്ക് അഹമ്മദ് : 8.00 : (സ്ത്രികള്‍ക്ക് സൗകര്യം)
കൊരട്ടി അല്‍ഫലാഹ് ജുമാ മസ്ജിദ് : കെ.പി.എം ബഷീര്‍ മൗലവി : 8.00
ചരള മുന്നവ്വിറുല്‍ ഇസ്ലാം ജുമാ മസ്ജിദ് : അല്‍ത്താഫ് മൗലവി : 8.00
മണിപ്പുഴ നൂര്‍ ജുമാ മസ്ജിദ് : മുഹമ്മദ് ഹനീഫ് അല്‍ഹാദി : 8.30
നേര്‍ച്ചപ്പാറ നൂറുല്‍ ഇസ്ലാം ജുമാ മസ്ജിദ് : കെ.എച്ച് നൗഷാദ് മൗലവി അല്‍ഖാസ്മി : 7.30 (സ്ത്രീകള്‍ക്ക് സൗകര്യം)
കരിങ്കല്ലുംമൂഴി ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദ് : പാറത്തോട് അബ്ദുല്‍ നാസര്‍ മൗലവി : 8.00
പാത്തിക്കക്കാവ് അല്‍ദ്വാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് : ഷാഹുല്‍ ഹമീദ് മൗലവി അല്‍ഖാസ്മി : 8.00
ചാത്തന്‍തറ തബ്ലീഉല്‍ ഇസ്ലാം ജമാഅത്ത് : എം.എ അബ്ദുല്‍ സലാം മൗലവി അല്‍ഖാസ്മി : 8.30 (സ്ത്രീകള്‍ക്ക് സൗകര്യം)
ആനക്കല്ല് സുബുലുസ്സലാം ജുമാ മസ്ജിദ് : മുഹമ്മദ് സാബിര്‍ ബദ് രി : 7.30
മുട്ടപ്പള്ളി ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദ് : ഹാഫിസ് മുഹമ്മദ് സുഹൈല്‍ അല്‍ ഖാസ്മി : 8.00
ചെറുവള്ളി എസ്റ്റേറ്റ് ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദ് : ഹബീബ് മുഹമ്മദ് മൗലവി : 8.00

                         കേരള ബ്രേക്കിംഗ് ന്യൂസിന്റെ                                                                                                                                     ബലി പെരുന്നാള്‍ ആശംസകള്‍                                                                                                                       

 

 

You May Also Like

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...

Local News

മുണ്ടക്കയം: മുണ്ടക്കയം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണശ്രമം വ്യാപകമാകുന്നതായി പരാതി. ഇന്നലെ പൈങ്ങനയ്ക്ക് സമീപം രാത്രിയില്‍ സിനിമ കാണാനെത്തിയ ആളിന്റെ ഓട്ടോയുടെ ഡാഷ് ബോര്‍ഡ് തകര്‍ത്ത് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തി. കഴിഞ്ഞ...

kerala

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു....