Wednesday, May 8, 2024
keralaNews

പെണ്‍കുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കൊച്ചി :വീട്ടില്‍ കയറി പെണ്‍കുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍.ഇരിങ്ങോല്‍ സ്വദേശി ബേസില്‍ (എല്‍ദോസ്) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. പെരുമ്പാവൂര്‍ രായമംഗലത്തെ അല്‍ക്കയെന്ന പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിയ പ്രതി, തടയാന്‍ ശ്രമിച്ച മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടുകയായിരുന്നു. അതിക്രമം നടത്തിയ ശേഷം കടന്നുകളഞ്ഞ എല്‍ദോസ് ഇരിങ്ങോലിലെ വീട്ടിലെത്തിയാണ് തൂങ്ങി മരിച്ചത്. വെട്ടേറ്റ ഔസഫ്, ഭാര്യ ചിന്നമ്മ പേരക്കുട്ടി അല്‍ക്ക എന്നിവര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അല്‍ക്കയെ ലക്ഷ്യമിട്ടായിരുന്നു എല്‍ദോസെത്തിയതെന്നും അല്‍ക്കയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഔസഫിനും ചിന്നമ്മക്കും പരിക്കേറ്റതെന്നും പൊലീസ് അറിയിച്ചു.