Tuesday, May 14, 2024
keralaNewspolitics

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്

കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. ഇതുവരെ 73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.ആറു മണിക്ക് പോളിങ് അവസാനിച്ചെങ്കിലും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര തുടരുന്നു. ഇപ്പോള്‍ വരിയില്‍നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് രേഖപ്പെടുത്താനാകും. മണര്‍കാട് യുപി സ്‌കൂള്‍, കൂരോപ്പട പങ്ങട എന്‍എസ്എസ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ പ്രതിഷേധം. ഭൂരിഭാഗവും മണിക്കൂറുകളായി ക്യൂ നില്‍ക്കുന്നവരാണ്. ഗേറ്റ് അടച്ചശേഷം ക്യൂ നില്‍ക്കുന്നവര്‍ക്ക് സ്ലിപ് നല്‍കി. ഇവര്‍ക്കു വോട്ടു ചെയ്യാം. അതിനിടെ, പോളിങ് വൈകിയതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പരാതിപ്പെട്ടു. പോളിങ് സമയം കൂട്ടണമെന്നും അന്വേഷണം വേണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.വൈകിട്ട്് അഞ്ചരവരെ 71.06 ശതമാനംപേര്‍ വേട്ടുരേഖപ്പെടുത്തി. 2009ല്‍ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചതിനുശേഷമുള്ള ഉയര്‍ന്ന പോളിങ് ശതമാനം പുതുപ്പള്ളിയില്‍ രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഇതിനു മുന്‍പുള്ള ഉയര്‍ന്ന പോളിങ് 2016 നിയമസഭാ തിരഞ്ഞെടുപ്പിലാണ്. 77.36 ശതമാനം.ചിലയിടങ്ങളില്‍ മഴ പെയ്‌തെങ്കിലും പോളിംഗിനെ കാര്യമായി ബാധിച്ചില്ല. പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. ഇടതു പ്രചാരണം ഏശിയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും പ്രതികരിച്ചു. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലിന്റെ പ്രതികരണം. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ ബൂത്തിലും ജെയ്ക്ക് സി തോമസ് മണര്‍കാട് എല്‍പി സ്‌കൂള്‍ ബൂത്തിലുമാണ് വോട്ട് ചെയ്തത്.