Sunday, May 19, 2024
keralaNewsworld

ബിലിവേഴ്‌സ് ചര്‍ച്ച് മെത്രാപ്പോലിത്തയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്

അമേരിക്ക: ബിലിവേഴ്‌സ് ചര്‍ച്ച് മെത്രാപ്പോലിത്ത അത്തനാസിസ് യോഹന്നാന് അമേരിക്കയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്ക് .   രാവിലെ പ്രഭാത നടത്തത്തിനിടെയായിരുന്നു അപകടം. ഇദ്ദേഹത്തെ ഡല്ലാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് ദിവസം മുമ്പാണ് മെത്രാപോലിത്ത അമേരിക്കയില്‍ എത്തിയത് . കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.