Sunday, May 19, 2024
indiaNewspolitics

കോണ്‍ഗ്രസ് വിട്ട പാര്‍ട്ടി വക്താവ് ബിജെപിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി വിട്ട ഛത്തീസ്ഗഡ് വക്താവ് രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്താണ് അംഗത്വം സ്വീകരിച്ചത്. ദൈവത്തിന്റെ കല്‍പനയാണ് ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുന്നിന് കാരണമെന്നാണ് ഡല്‍ഹിയില്‍ നടന്‍ ശേഖര്‍ സുമന്‍ പറഞ്ഞത്. ബിജെപി സര്‍ക്കാരും നരേന്ദ്ര മോദിയും നല്‍കുന്ന സംരക്ഷണം കോണ്‍ഗ്രസില്‍ ഇല്ലെന്നും ഗാന്ധിജിയുടെ കോണ്‍ഗ്രസ് അല്ല ഇന്നത്തെ കോണ്‍ഗ്രസെന്നും രാധിക പ്രതികരിച്ചു.രാമവിരുദ്ധ, ഹിന്ദു വിരുദ്ധ പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചെന്നും രാധിക തുറന്നടിച്ചു.രാമഭക്ത ആയതിന്റെ പേരിലും രാമക്ഷേത്രദര്‍ശനം നടത്തിയതിന്റെയും പേരില്‍ പാര്‍ട്ടിയില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങളും അധിക്ഷേപങ്ങള്‍ക്കും ഇരയായതിന് പിന്നാലെയാണ് രാധിക പാര്‍ട്ടി വിട്ടത്. പിന്നാലെ കോണ്‍ഗ്രസിനെയും രാഹുലിനെയും വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.