Wednesday, April 24, 2024
keralaNews

മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍, വീടുകള്‍ മണ്ണിന്റെ അടിയിലാണ്.

മൂന്നാര്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. നിരവധി വീടുകള്‍ മണ്ണിനടിയില്‍പെട്ടെന്നാണു റിപ്പോര്‍ട്ട്. മണ്ണിനടിയില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. പെരിയവര പാലം തകര്‍ന്നു. സ്ഥിതി അതീവ ഗുരുതരമാണ്.
മണ്ണിടിഞ്ഞ് പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്കു മുകളിലേക്കു വീണെന്നാണു സംശയിക്കുന്നത്. ഇരുപതോളം പേര്‍ മണ്ണിനടിയില്‍ പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണിത്. വൈദ്യുതി ഇല്ലാത്തതിനാല്‍ വിവരങ്ങള്‍ ലഭിക്കാനും പ്രയാസമാണ്. തമിഴ് തൊഴിലാളികളാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്.സമീപത്തെ ആശുപത്രികള്‍ക്കു തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കി. എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളാണ് ഇവിടെയുള്ളത്.

കഴിഞ്ഞ ദിവസം കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ കേന്ദ്ര ജലക്കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഓഗസ്റ്റ് ഒമ്പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ കേന്ദ്ര ജലക്കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഓഗസ്റ്റ് ഒമ്പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്.പത്താം തീയതി വരെ കേരളത്തില്‍ അതി ശക്തമായ മഴ ലഭിക്കുമെന്നാണ് സൂചന. കേരള തീരത്ത് നിന്ന് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply