Sunday, April 28, 2024
keralaNews

പി ടി തോമസിന്റെ സംസ്‌കാരം മത ചടങ്ങുകള്‍ ഒഴിവാക്കി.

പിടി തോമസിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് അല്‍പസമയത്തിനകം തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും.
മൃതദേഹം രാത്രി പത്തുമണിയോടെ ഇടുക്കി ഉപ്പുതോടിലെത്തിക്കും.അവിടെ നിന്നും പുലര്‍ച്ചയോടെ കൊച്ചിയിലെത്തിക്കും.രാവിലെ ഏഴുമണിക്ക് ഡിസിസി ഓഫീസില്‍ എത്തിക്കുന്ന മൃതദേഹം എട്ടു മണിക്ക് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.ഒന്നരവരെയാവും ടൗണ്‍ഹാളില്‍ പൊതു ദര്‍ശനം.തുടര്‍ന്ന് തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ പൊതു ദര്‍ശനം,തുര്‍ന്ന് വൈകിട്ട് ആറുമണിയോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം എന്നാണ് നിലവിലെ ഡിസിസിയിലെ ധാരണ. സംസ്‌കാരത്തിനുശേഷം ചിതാഭസ്മം ഉപ്പുതോട്ടിലെ അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യണം എന്നായിരുന്നു പിടിയുടെ അന്ത്യാഭിലാഷം. അതിനുള്ള സാധ്യതകളും നേതാക്കള്‍ പരിശോധിച്ചു വരികയാണ്. വയനാട്ടിലുള്ള രാഹുല്‍ ഗാന്ധി രാത്രി ഏഴുമണിയോടെ കൊച്ചിയിലെത്തും, നാളെ അദ്ദേഹം പിടി തോമസിന് അന്തിമോപചാരം അര്‍പ്പിക്കും.