Monday, May 13, 2024
indiaNews

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം; ബഹിഷ്‌കരിച്ച് പ്രതിപക്ഷം.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. എന്നാല്‍, 19 രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിച്ചു.വെല്ലുവിളികള്‍ക്കിടയിലും രാജ്യം പുരോഗതിയിലേക്കാണെന്നും കോവിഡ് കാലത്തെ സമ്മേളനം അതിപ്രധാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്വയംപര്യാപ്ത ഇന്ത്യ എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരുമയാണ് ഇന്ത്യയുടെ ശക്തി. കോവിഡിനെയും പ്രകൃതി ദുരന്തങ്ങളെയും രാജ്യം ശക്തമായി നേരിട്ടു. ലോക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും ട്രെയിനുകളും ഉറപ്പാക്കി. 80 കോടി ജനങ്ങള്‍ക്ക് പ്രതിമാസം അഞ്ച് കിലോ വീതം ഭക്ഷ്യധാന്യം നല്‍കിയെന്നും മടങ്ങിവന്ന തൊഴിലാളികള്‍ക്ക് ഗ്രാമീണ തൊഴില്‍ ഉറപ്പാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു.