Connect with us

Hi, what are you looking for?

Local News

പകര്‍ച്ചവ്യാധി നിയന്ത്രണ അവലോകനം നടത്തി

എരുമേലി : 29-06-2024 പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍പ്പെട്ട പഞ്ചായത്തുകളിലെ മഴക്കാല പൂര്‍വ്വ ശുചീകരണം – പകര്‍ച്ചവ്യാധി അവലോകന യോഗം എരുമേലി വാവര്‍ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് ബ്ലോക്ക് പ്രസി. അജിത രതീഷിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച്  MLA   അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു. യോഗത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്ര സ്വാഗതം ആശംസിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസി. ജിജിമോള്‍, ബ്ലോക്ക് വൈ. പ്രസി  t s കൃഷ്ണകുമാര്‍ , പഞ്ചായത്ത് മെംബര്‍  നാസര്‍ പനച്ചി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.  DMO    തല നിര്‍ദ്ദേശങ്ങള്‍  Dy DMO   ഡോ: വിദ്യാദരന്‍ അറിയിച്ചു. ബ്ലോക്ക് തല അവലോകന റിപ്പോര്‍ട്ട് ബ്ലോക്ക് മെഡിക്കല്‍ ഓഫീസ്സര്‍   Dr.. റെക്‌സണ്‍ പോള്‍ അവതരിപ്പിച്ചു. യോഗത്തിന് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ നന്ദി അറിയിച്ചു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും, പരാതികള്‍ പരിഹരിക്കുന്നതിനും ആരോഗ്യ വകുപ്പ് മന്ത്രി ഉടന്‍ തന്നെ മീറ്റിംഗ് വിളിക്കുമെന്ന് ങഘഅ അറിയിച്ചു. പകര്‍ച്ചവ്യാധികളുടെ സ്ഥിതിവിവരകണക്കുകള്‍ , പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മരുന്നുകളുടെ ലഭ്യത, ജീവനക്കാരുടെ കുറവ്, നിര്‍മ്മാണ പ്രവര്‍ത്തികളുടെ സ്റ്റാറ്റസ്, ശബരിമല മുന്നൊരുക്കം എന്നിവ യോഗത്തില്‍ വിലയിരുത്തി. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസ്സര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...