Connect with us

Hi, what are you looking for?

india

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

ബെംഗളൂരു: എകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ ജയം. അരങ്ങേറ്റം ഗംഭീരമാക്കിയ ആശ ശോഭനയും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. സെഞ്ച്വറി നേടിയ മന്ദാനയാണ് കളിയിലെ താരം. സ്‌കോര്‍: ഇന്ത്യ 265/8 ദക്ഷിണാഫ്രിക്ക 122ന് പുറത്ത്. ഇന്ത്യന്‍ വനിതകള്‍ക്ക് 143 റണ്‍സിന്റെ വിജയം.  ഏകദിനത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ മലയാളി താരം ആശാ ശോഭന 8.4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റാണ് പിഴുതത്. സ്മൃതി മന്ദാന 127 പന്തില്‍ 117 റണ്‍സ് നേടി. 7,000 അന്താരാഷ്ട്ര റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരവുമായി. ബെംഗളൂരു ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ എല്ലാ മേഖലയിലു ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ വിജയം നേടിയത്.
33 റണ്‍സെടുത്ത സുനെലസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഏഴു പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ബാറ്റിംഗിന് ഇറങ്ങിയ ആശ 5 പന്തില്‍ ഒരു ബൗണ്ടറിയടക്കം എട്ടു റണ്‍സ് നേടുകയും ചെയ്തു. പൂജ വസ്ത്രാക്കര്‍,രേണുക സിംഗ്,രാധാ യാഥവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടിയപ്പോള്‍ ദീപ്തി ശര്‍മ്മയ്ക്ക് രണ്ടു വിക്കറ്റ് ലഭിച്ചു.

 

You May Also Like

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...

Local News

മുണ്ടക്കയം: മുണ്ടക്കയം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണശ്രമം വ്യാപകമാകുന്നതായി പരാതി. ഇന്നലെ പൈങ്ങനയ്ക്ക് സമീപം രാത്രിയില്‍ സിനിമ കാണാനെത്തിയ ആളിന്റെ ഓട്ടോയുടെ ഡാഷ് ബോര്‍ഡ് തകര്‍ത്ത് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തി. കഴിഞ്ഞ...

kerala

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു....