Monday, April 29, 2024
keralaNewsObituary

തിരുവനന്തപുരം മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ കനത്തമഴയില്‍ മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടി മരിച്ചു. ആറുവയസുകാരി നസ്രിയയെ നദിക്കരയില്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.                                            കുട്ടിക്കൊപ്പമുണ്ടായിരുന്ന ഷാനി എന്ന യുവതിക്കായി തിരച്ചില്‍ തുടരുന്നു. ഒഴുക്കില്‍പ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. മങ്കയം ബ്രൈമൂറിന് സമീപമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മൂന്ന് കുടുംബത്തിലെ 10 പേരെടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.                                                                                                   ഇതിലെ എട്ടുപേരെ രക്ഷിച്ചു.അമ്മയും കുഞ്ഞും ഒഴുക്കില്‍പ്പെട്ടുവെങ്കിലും കുട്ടിയെ വൈകുന്നേരത്തോടെ കണ്ടെത്തുകയായിരുന്നു. അമ്മയെ കണ്ടെത്താനുണ്ട്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നെടുമങ്ങാട് നിന്നെത്തിയവര്‍ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്.                                                         മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവിലാണ് സംഭവം.