Wednesday, May 15, 2024
keralaNewsObituary

അമ്മയും മകളും വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കൊറ്റാളിയില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദ വി ഷേണായി (78), , മകള്‍ ദീപ (44) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളില്‍ച്ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനംവീടിന്റെ മുന്‍വശം അടച്ചിരുന്നില്ല. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിവരെ ഇരുവരെയും വീടിന് പുറത്ത് കണ്ടവരുണ്ട്. ഭര്‍ത്താവ് വിശ്വനാഥ് ഷേണായിയുടെ മരണത്തിന് ശേഷം സുനന്ദയും മകളും മാത്രമാണ് വീട്ടില്‍ താമസം. ഫൊറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.