Friday, May 3, 2024
keralaNews

ശബരിമല തീർത്ഥാടനം ; എരുമേലി പേട്ടതുള്ളലിന് അഞ്ചംഗങ്ങൾ  മാത്രം.

  • എരുമേലിയിൽ 13ന് സമ്പൂർണ്ണ ശുചീകരണ യജ്ഞം .
  • കാനനപാത വഴി  യാത്രയില്ല , 
  • വിരി വെക്കാൻ പറ്റില്ല , 
  • കച്ചവടക്കാരും കടയുടമയും  വാക്സിൻ നിർബന്ധമായും  എടുക്കണം.
  • മാലിന്യങ്ങൾ അവരവർ തന്നെ സംസ്കരിക്കണം. 
  • രാസ സിന്ദൂരം ഇല്ല . 
  • അന്നദാനം നിയന്ത്രണത്തിൽ മാത്രം .
  • സർക്കാർ നിർദേശങ്ങൾ ലംഘിച്ചാൽ നിയമ നടപടി . 
  • എന്നാൽ  ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിക്കുന്നതനുസരിച്ച് മാറ്റങ്ങൾ വരും.                          എരുമേലി : കോവിഡ്  സുരക്ഷാ മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുകൊണ്ട്   ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായി.ജില്ലാ സബ് കളക്ടർ  രാജീവ് കുമാർ ചൗധരി, പൂഞ്ഞാർ എംഎൽഎ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ്  സംബന്ധിച്ച തീരുമാനമുണ്ടായത് .
എം.എൽ എ ……. 
ശബരിമല തീർത്ഥാടനം സുഗമമാക്കാൻ കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും സ്വയം തയ്യാറാകണമെന്ന്  എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. പേട്ടതുള്ളൽ, കാനന പാതയിലൂടെയുള്ള യാത്ര പ്രകൃതിക്ഷോഭവും – വന്യ മൃഗശല്യവും – കോവിഡ്  നിയന്ത്രണം നടപ്പാക്കാനുള്ള തടസ്സവും മൂലം നിയന്ത്രിക്കും. പക്ഷെ സർക്കാർ നിർദ്ദേശമനുസരിച്ച്  കാനന പാതയിലൂടെ നിയന്ത്രിതമായി യാത്ര തുടങ്ങുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ്……… 
ശബരിമല തീർത്ഥാടന കാലത്ത് ഇത് പതിവായി ഒരുക്കുന്ന സൗകര്യങ്ങൾ ഞങ്ങൾ ഇത്തവണ ഒരുക്കുമെന്ന് ദേവസ്വം ബോർഡ്  അധികൃതർ അറിയിച്ചു. അന്നദാനം, ശൗചാലയങ്ങളുടെ പ്രവർത്തനം , മാലിന്യ സംസ്കരണം , കുടിവെള്ളം , തീർത്ഥാടകർക്ക് കുളിക്കാനുള്ള ഷവർ ബാത്തുകൾ എന്നിവ  കാര്യക്ഷമമായി പ്രവർത്തിക്കും.വ്യാപാര സ്ഥാപനങ്ങൾക്ക് ദേവസ്വം ബോർഡ് നിർദേശിക്കുന്ന നിരക്കുകൾ .
പോലീസ് …… …..
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് 14 ലോളം നിർദേശങ്ങളാണ് പോലീസ് നടപ്പിലാക്കുന്നത് .എരുമേലിയിലെ സുരക്ഷ, വാഹന ഗതാഗത നിയന്ത്രണം, കോവിഡുമായി ബന്ധപ്പെട്ട്  ആരോഗ്യ വകുപ്പുമായി ചേർന്നുള്ള പ്രവർത്തനം ,
എരുമേലിയിൽ 14 ന് പോലീസ് കൺട്രോൾ റൂം, ഇവിടെ ഫോറസ്റ്റ് ,  എക്സൈസ് , ഫയർഫോഴ്സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം  രാത്രികാലങ്ങളിൽ ഉറപ്പാക്കും .കൂടാതെ തീർത്ഥാടകർക്കായി ആയ ഇൻഫർമേഷൻ സെൻറർ തുടങ്ങും.
തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് പോലീസ് അംഗബലം വർദ്ധിപ്പിക്കും .
എരുമേലിയിലെ ക്രമീകരണങ്ങൾ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും .
ആരോഗ്യ വകുപ്പ് ………. 
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട്  തിങ്കൾ മുതൽ വെള്ളി വരെയുള്ള നാല് ദിവസങ്ങളിൽ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തും .വാക്സിനേഷൻ എടുത്തവർക്ക്  മാത്രമേ ഹെൽത്ത് കാർഡ്  നൽകുകയുള്ളൂ.  ക്ലോറിനേഷൻ, സുചീകരണം, ആർ റ്റി പി സി ആർ ടെസ്റ്റുകൾ  എന്നിവ ഒരുക്കും.
ആംബുലൻസ് സൗകര്യം , ഡോക്ടർമാരുടെ സേവനങ്ങൾ എന്നിവ ഉറപ്പാക്കും .
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ജോലി എത്തുന്ന ഉദ്യോഗസ്ഥർ രണ്ട് ഡോസ് വാക്സിൻ എടുക്കണം .
ഗ്രാമപഞ്ചായത്ത് . ……..
മാലിന്യ സംസ്കരണം പഞ്ചായത്തിന്റെ ജോലിയാണ് എം എൽ എ . ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ പഞ്ചായത്ത് മുൻകൈയെടുക്കണം . മാലിന്യം സംസ്കരണം, ജലാശയങ്ങൾ മലിനമാക്കൽ എന്നിവയ്ക്ക് കർശന നടപടി സ്വീകരിക്കണം . മാലിന്യ
ശേഖരണത്തിന് നിശ്ചിത തുക ഈടാക്കും. ലൈസൻസ് നൽകുന്ന കാര്യത്തിൽ കർശന പരിശോധന .
വാട്ടർ അതോററ്റി ……..
തീർത്ഥാടന പാതയിലെ കുഴികൾ മൂടണം. കുടിവെള്ള പരിശോധന, കുടിവെള്ള വിതരണം .
പൊതു മരാമത്ത് വകുപ്പ് ……..
തീർത്ഥാടനവുമായി ബന്ധപ്പെട്ട എരുമേലിയിലെ റോഡുകൾ സഞ്ചാര
യോഗ്യമാക്കണം.കരിങ്കല്ലുംമൂഴിയിൽ അടക്കം ദിശാബോർഡുകൾ , എരുമേലി സി എച്ച് സി ആശുപത്രി റോഡ് സഞ്ചാര യോഗ്യമാക്കണം.ഓടകളും – കലുങ്കുകളും വൃത്തിയാക്കണം ,
എക്സൈസ്……. 
ഷാഡോ ടീമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തണം.
ഫയർ ഫോഴ്സ് ……..
എരുമേലിയിൽ രണ്ട് യൂണീറ്റ് .കുളികടവുകളിൽ ലൈഫ് ഗാർഡുമാരെ വയ്ക്കണം .
ഫുഡ് സേഫ്റ്റി …… 
15 മുതൽ ഭക്ഷ്യസാധനങ്ങൾ പരിശോധിക്കുന്ന ലാബുകൾ
കെ എസ് ആർ റ്റി സി ……
തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് സർവ്വീസുകൾ .
വാഹന വകുപ്പ് ,  പ്രതിനിധികൾ 
യോഗത്തിൽ എത്തിയില്ല.
എരുമേലി ദേവസ്വം ബോർഡ് ഹാളിൽ നടന്ന യോഗത്തിൽ  കാഞ്ഞിരപ്പള്ളി തഹസീൽദാർ ബിനു സെബാസ്റ്റ്യൻ, ഡെപ്യൂട്ടി  തഹസീൽദാർ നൗഷാദ്,
വില്ലേജ് ഓഫീസർ ഹാരീസ്, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ഓമനക്കുട്ടൻ .എൻ , എരുമേലി എസ് എച്ച് ഒ മനോജ് എം, എസ്.ഐ അനീഷ് എം. എസ് , ദേവസ്വം ബോർഡ്  എ ഒ ,സി പി സതീഷ് കുമാർ,മരാമത്ത് എ.ഇ വിജയമോഹനൻ , ഓവർസിയർ ഗോപകുമാർ ,എരുമേലി  പഞ്ചായത്ത് അസി. സെക്രട്ടറി ഷാജി, മറ്റ് വിവിധ വകുപ്പ് തല പ്രതിനിധികൾ ,ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, സേവാ സംഘം പ്രസിഡന്റ് അനിയൻ എരുമേലി, കെ.ആർ സോജി , എരുമേലി ജമാത്ത് പ്രസിഡന്റ് പി.എ ഇർഷാദ്, സെക്രട്ടറി സി എ .എം  കരീം, വ്യാപാരി  വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുജീബ് റഹ്മാൻ
എന്നിവരും പങ്കെടുത്തു.