Wednesday, May 15, 2024
indiaNewsObituary

ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന് വന്‍ കവര്‍ച്ച

ചെന്നൈ: മുത്താപ്പുതുപ്പെട്ടില്‍ ആവടിയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വന്‍ കവര്‍ച്ച. എരുമേലി സ്വദേശികളും സിദ്ധ ഡോക്ടര്‍ ശിവന്‍ നായര്‍ (72) , ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണം കവര്‍ന്നു.    ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറില്‍ വീടിനോട് ചേര്‍ന്ന് ശിവന്‍ നായര്‍ ഒരു ക്ലിനിക് നടത്തുന്നുണ്ട്. വീട്ടില്‍നിന്ന് അസാധാരണമായ ബഹളം കേട്ട് അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.  പൊലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. പ്രസന്നകുമാരി അധ്യാപികയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.