Wednesday, May 15, 2024
Newsworld

മക്കയില്‍ മലാല യൂസഫ്‌സായിക്ക് സ്വീകരണം

റിയാദ്: സ്ത്രീ വിദ്യാഭ്യാസ രംഗത്തെ ആക്ടിവിസ്റ്റും – ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായിയെ മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്‍ഈസ സ്വീകരിച്ചു.                                                             മക്കയിലെ മുസ്ലിം വേള്‍ഡ് ലീഗ് ആസ്ഥാനത്ത് നടന്ന സ്വീകരണത്തിനിടയില്‍ സമൂഹത്തില്‍ വിദ്യാഭ്യാസത്തിന്റെ നിര്‍ണായക ലക്ഷ്യത്തിന് മലാലയുടെ സമര്‍പ്പണത്തെ മുസ്ലിം വേള്‍ഡ് സെക്രട്ടറി ജനറല്‍ പ്രശംസിച്ചു.                                                                                                                               ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതില്‍ മുസ്ലിം വേള്‍ഡ് ലീഗ് നല്‍കിവരുന്ന സേവനങ്ങളുടെ പ്രധാന്യം മലാല എടുത്തുപറഞ്ഞു.