Friday, May 10, 2024
indiaNewspolitics

കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസവും പ്രാധാനം; ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് കൂട്ടുകെട്ട് അവസാനിപ്പിച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. പുതിയ പാര്‍ട്ടിയുടെ പേരും പതാകയും ജനങ്ങള്‍ തീരുമാനിക്കുമെന്നാണ് ആസാദ് പറഞ്ഞത്. ഒരു ഹിന്ദുസ്ഥാനി പേരായിരിക്കും അതെന്നും അദ്ദേഹം റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.                                                                                                                                  താന്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിയുടെ അജണ്ടകളും ആസാദ് പ്രഖ്യാപിച്ചു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജമ്മു കശ്മീലെ താമസക്കാരുടെ ഭൂമിയും ജോലിയും സംരക്ഷിക്കല്‍, ജനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കല്‍, കശ്മീരി പണ്ഡിറ്റുകളെ താഴ്വരയില്‍ തിരികെ എത്തിക്കല്‍, അവരുടെ പുനരധിവാസം എന്നിവയും പുതിയ പാര്‍ട്ടിയുടെ അജണ്ടകളില്‍ ഉള്‍പ്പെടും.                                    ജമ്മു കശ്മീരിലെ മറ്റ് പ്രാദേശിക പാര്‍ട്ടികളുമായി ആസാദിന്റെ രാഷ്ട്രീയ പാര്‍ട്ടി സഖ്യം ചേരാന്‍ സാധ്യതയുണ്ട്. പിഡിപി പോലുളള മുഖ്യധാര പാര്‍ട്ടികളുമായി ചേരാനാണ് സാധ്യത. ആസാദിന്റെ പാര്‍ട്ടിയില്‍ ചേരാന്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കാത്ത് നില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.