Connect with us

Hi, what are you looking for?

kerala

ട്വന്റി20 പുറപ്പാട് ഇനി നിയമസഭയിലേക്ക്

നാലു പഞ്ചായത്തുകളില്‍ ഭരണം പിടിച്ച ട്വന്റി20 മാജിക് ഇനി നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കും. സമഗ്രവികസനം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രചാരണത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും രാഷ്ട്രീയ പാര്‍ട്ടികളെ പിന്നിലാക്കിയ ട്വന്റി20 ഇടതു വലത് മുന്നണികള്‍ക്കു തലവേദനയാകുമെന്നുറപ്പ്. യുഡിഎഫ് കുത്തക എന്നറിയപ്പെടുന്ന എറണാകുളം ജില്ലയിലെ ട്വന്റി20യുടെ കടന്നു കയറ്റം എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമംഗലം, മുവാറ്റുപുഴ, വൈപ്പിന്‍, തൃക്കാക്കര, എറണാകുളം, കൊച്ചി എന്നീ എട്ട് മണ്ഡലങ്ങളിലാണ് ട്വന്റി20 പോരാട്ടം. വ്യവസായത്തിനൊപ്പം നാട് വളരണം എന്ന ആശയം മുന്‍നിര്‍ത്തി 2012ല്‍ രൂപീകരിച്ച ട്വന്റി20 എന്ന 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുകയായിരുന്നു. മത്സരിച്ച 19 ല്‍ 17 സീറ്റും വിജയിച്ചു ട്വന്റി20 ഭരണം പിടിച്ചു. തുടര്‍ന്ന് കിഴക്കമ്പലത്തില്‍ ട്വന്റി20 കാഴ്ചവച്ച ഭരണമികവും കൈവരിച്ച വികസന നേട്ടവും രാജ്യാന്തര തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. 39 ലക്ഷം കടബാധ്യത ഉണ്ടായിരുന്ന പഞ്ചായത്തില്‍ 13 കോടി 57 ലക്ഷം രൂപ സ്ഥിരനിക്ഷേപം ബാങ്കില്‍ നിക്ഷേപിച്ചാണ് കാലാവധി പൂര്‍ത്തിയാക്കിയത്.2020ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സമീപപഞ്ചായത്തുകളായ ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് എന്നീ പഞ്ചായത്തുകളില്‍ എല്ലാ സീറ്റിലും വെങ്ങോല പഞ്ചായത്തില്‍ ഭാഗികമായും മത്സരിച്ച ട്വന്റി20 65 സീറ്റുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലുമായി 11 സീറ്റില്‍ മത്സരിച്ചതില്‍ 9 സീറ്റും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും വിജയക്കൊടി നാട്ടി. ട്വന്റി20യുടെ വളര്‍ച്ച നിലനില്‍പ്പിനെ ബാധിക്കും എന്ന് മനസ്സിലാക്കിയ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുകയാണെന്നു ട്വന്റി20 ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ട്വന്റി20യെ ശക്തിപ്പെടുത്താന്‍ എറണാകുളം ജില്ലയില്‍ പാര്‍ട്ടി ആംഗത്വവിതരണം ആരംഭിക്കുന്നത്.

വന്‍ജനപങ്കാളിത്വത്തോടെ അംഗത്വവിതരണം പൊതുജനങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ ജനങ്ങള്‍ക്ക് ട്വന്റി20യിലുള്ള വിശ്വാസം മനസിലായി എന്നും, അതിനാല്‍ വികസനരാഷ്ട്രീയം തുടരുന്നതിനായി നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നുവെന്നും ട്വന്റി20 ഭാരവാഹികള്‍ പറയുന്നു. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരും വിദ്യാസമ്പന്നരും, തദ്ദേശീയരുമായ സുപരിചിതരായ എട്ടു പേരാണ് ട്വന്റി20ക്ക് വേണ്ടി പൈനാപ്പിള്‍ ചിഹ്നത്തില്‍ നിയമസഭാപോരാട്ടത്തിന് മുന്നിട്ടിറങ്ങുന്നത്.

You May Also Like

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...

Local News

മുണ്ടക്കയം: മുണ്ടക്കയം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണശ്രമം വ്യാപകമാകുന്നതായി പരാതി. ഇന്നലെ പൈങ്ങനയ്ക്ക് സമീപം രാത്രിയില്‍ സിനിമ കാണാനെത്തിയ ആളിന്റെ ഓട്ടോയുടെ ഡാഷ് ബോര്‍ഡ് തകര്‍ത്ത് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തി. കഴിഞ്ഞ...

kerala

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു....