Connect with us

Hi, what are you looking for?

kerala

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്; കൊലയാളി സംഘത്തിലെ മൂന്ന് പേരെ വിട്ടയയ്ക്കാന്‍ നീക്കം

എറണാകുളം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഹൈക്കോടതിയുടെ വിധി ലംഘിച്ച് ശിക്ഷ ഇളവിന് നീക്കം. കൊലയാളി സംഘത്തിലെ മൂന്നു പേരെ വിട്ടയക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. സംഭവത്തില്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പൊലീസിന് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത് വന്നു. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് ഈ പട്ടികയിലുള്ളത്.

ഹൈക്കോടതിയുടെ വിധി ലംഘിച്ച് കൊണ്ടാണ് സര്‍ക്കാര്‍ ടിപി കേസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീല്‍ തള്ളിയായിരുന്നു ശിക്ഷ വര്‍ദ്ധിപ്പിച്ചത്. ഇതിനിടയിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. 2012 മെയ് നാലിന് രാത്രി പത്ത് മണിക്കാണ് മുന്‍ സിപിഎം നേതാവ് കൂടിയായ ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.

വടകര വള്ളിക്കോട് വച്ചായിരുന്നു സംഭവം. ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ടി പി ചന്ദ്രശേഖറിനെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരനോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്ന് മുതല്‍ ഉയരുന്ന ആരോപണം.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...