Sunday, April 28, 2024
keralaNews

ജോജു മാപ്പുപറയണം ;വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്.

ജോജു ജോര്‍ജിന്റെ തൃശൂരിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. മാള വലിയപ്പറമ്പിലെ വീട്ടിലേക്കാണ് പ്രതിഷേധം. ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.യൂത്ത് കേണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്.ജോജു മാപ്പുപറയണമെന്നാണ് സമരക്കാരുടെ ആവശ്യം.കൊച്ചിയില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായ ഉടനെ തന്നെ ജോജുവിന്റെ വീട്ടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

മദ്യപിച്ചെത്തിയ ജോജു വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് കോണ്‍ഗ്‌സ് ആരോപിച്ചു. എന്നാല്‍ ഒരു വനിതാ പ്രവര്‍ത്തകയെയും അപമാനിച്ചിട്ടില്ലെന്ന് നടന്‍ ജോജു പറഞ്ഞു. താന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല. ആരോടും മാപ്പ് പറയാനുമില്ലെന്ന് ജോജു പറഞ്ഞു.