Monday, May 13, 2024
keralapolitics

പൗരനെന്ന നിലയില്‍ പ്രതികരിക്കാനുള്ള അധികാരം നടന്‍ ജോജു ജോര്‍ജ്ജിനും ഉണ്ട് ഹൈബി ഈഡന്‍

പൗരനെന്ന നിലയില്‍ പ്രതികരിക്കാനുള്ള അധികാരം നടന്‍ ജോജു ജോര്‍ജ്ജിനും ഉണ്ട് ഹൈബി ഈഡന്‍…….

ഹൈബി ഈഡന്റെ വാക്കുകള്‍-
ജോജു ജോര്‍ജിന്റെ സമരമാണ് മാധ്യമങ്ങളില്‍ കണ്ടത്. നികുതി അടക്കാനുള്ള പൗരനെന്ന നിലയില്‍ പ്രതികരിക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. എന്നാല്‍ ലക്ഷക്കണക്കിനാളുകളുടെ പ്രയാസവും പ്രശ്നവുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തികാട്ടിയത്. മോദി-പിണറായി കൂട്ടുകെട്ടില്‍ ഇന്ന് പെട്രോള്‍ വില 110 കടന്നു. ഇതില്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ക്ക് വലിയ പങ്കുണ്ട്.
ജനജീവിതം തടസ്സപ്പെട്ടെങ്കില്‍ അതിനേയും അംഗീകരിക്കില്ല. പാര്‍ലമെന്റിലും വിഷയം അവതരിപ്പിച്ചിട്ടുണ്ട്.                                                                                                      ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെയാണ് നടന്‍ ജോജു ജോര്‍ജ് രോക്ഷാകുലനായത്. റോഡ് ബ്ലോക്ക് ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. വൈറ്റിലയാണ് പ്രതിഷേധം.                                                                                                                                 ‘മണിക്കൂറുകളായി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് സമരത്തിലൂടെ ചെയ്യുന്നത്. അതിനാലാണ് താന്‍ സ്വരം ഉയര്‍ത്തിയത്’ എന്ന് ജോജു മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഒരിക്കലും വാര്‍ത്തയ്ക്ക് വേണ്ടിയല്ല. സാധാരണക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നതിനാല്‍വിഷയത്തില്‍ ജോജു ജോര്‍ജിന് പിന്തുണയുമായി കൂടി നിന്ന ജനങ്ങളും എത്തിയിട്ടുണ്ട്. സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന താരത്തിലാകരുത് സമരങ്ങള്‍ ചെയ്യേണ്ടത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.