Thursday, May 2, 2024
keralaNews

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി.

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി. തീര്‍ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ 25000 പേര്‍ക്ക് പ്രവേശനാനുമതി.തീര്‍ഥാടകര്‍ക്ക് രണ്ടുഡോസ് വാക്‌സീന്‍ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.പമ്പാ സ്നാനത്തിനും അനുമതിയുണ്ട്. നെയ്യഭിഷേകം മുന്‍ വര്‍ഷങ്ങളിലേതിനുസമാനമായി നടത്താനും വെര്‍ച്വല്‍ ക്യൂ തുടരാനും സര്‍ക്കാര്‍ തീരുമാനമായി.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞുവരുന്ന നിലയ്ക്ക് ശബരിമല തീര്‍ഥാടന കാലയളവില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡിന്റെ വരുമാനം നിലയ്ക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്കാണ് പ്രവേശനാനുമതി.