Thursday, May 2, 2024
GulfkeralaNews

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.18 കോടി രൂപയുടെ സ്വര്‍ണം പിടികൂടി.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 1.18 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് കാസര്‍കോട് സ്വദേശി അനില്‍ കുടുലു, ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോണ്‍സണ്‍ വര്‍ഗീസ് (46) എന്നിവരില്‍ നിന്ന് 2.66 കിലോഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചത്.അനില്‍ കഴിഞ്ഞ ദിവസം രാത്രി ദുബൈയില്‍ നിന്നുള്ള ഫ്‌ലൈ ദുബൈ വിമാനത്തിലാണെത്തിയത്.1.8 കിലോഗ്രാം സ്വര്‍ണമിശ്രിതം ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.73.5 ലക്ഷം രൂപ വില വരുന്ന 1,509 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.

ജോണ്‍സണ്‍ ബുധനാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണെത്തിയത്.1.16 കിലോഗ്രാം സ്വര്‍ണം മിശ്രിതരൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം.45 ലക്ഷം രൂപ വില വരും.ഡെപ്യൂട്ടി കമീഷണര്‍ ടി.എ. കിരണ്‍, സൂപ്രണ്ടുമാരായ കെ.സുധീര്‍, ഐസക് വര്‍ഗീസ്, എം. ഉമാദേവി, ഗഗന്‍ദീപ് രാജ്, ഇന്‍സ്‌പെക്ടര്‍മാരായ എന്‍. റഹീസ്, ജി.അരവിന്ദ്, രോഹിത് ഖത്രി,നരസിംഹ വേലൂരി നായിക്,കെ. രാജീവ്, സുമിത് നെഹ്‌റ, പ്രമോദ്, സുമന്‍ ഗോദ്ര,വി.സി.മിനിമോള്‍,ഹെഡ് ഹവില്‍ദാര്‍ അബ്ദുല്‍ ഗഫൂര്‍, ചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.