Thursday, May 2, 2024
indiaNews

സുപ്രീം കോടതിയില്‍ ഹര്‍ജി : സംസ്ഥാന ബോര്‍ഡ് പരീക്ഷകളും റദ്ദാക്കണം

സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കൂടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സുപ്രീം കോടതിയില്‍.സിബിഎസ്ഇയിലും സംസ്ഥാന ബോര്‍ഡിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുല്യനീതിയാണ് ലഭിക്കേണ്ടതെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും.സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടന്നത്. പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും.