Monday, April 29, 2024
keralaLocal News

കരമദ്ധ്യേ ലൈബ്രറി പദ്ധതി ഉദ്ഘാടനം  ചെയ്തു. 

 വിഴിക്കിത്തോട് പി.വൈ എം എ ലൈബ്രറി നടപ്പിലാക്കുന്ന കരമദ്ധ്യേ ലൈബ്രറി പദ്ധതി ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു. അംഗൻവാടികളുമായി സഹകരിച്ച്  പുസ്തക വിതരണം ജനകീയമാക്കുകയാണ് കരമദ്ധ്യേ ലൈബ്രറി കൊണ്ട് ലക്ഷ്യമിടുന്നത്.പദ്ധതിയുടെ ഉദ്ഘാടനയോഗത്തിൽ പി.വൈ.എം.എവൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി അദ്ധ്യക്ഷയായിരുന്നു.വാർഡുമെമ്പർ സിന്ധുസോമൻ മുഖൃപ്രഭാഷണം നടത്തി. സാബു.കെ.ബി,.
സുബാഷ്.കെ.ആർ.,വത്സമ്മ ജോസ്, ജാൻസിബാലചന്ദ്രൻ,ഗീത.കെ.പി.ബെന്നി തച്ചിലേട്ട് എന്നിവർ പ്രസംഗിച്ചു