Thursday, May 2, 2024
BusinesskeralaNews

സ്വര്‍ണവില :പവന് 320 രൂപ കുറഞ്ഞ്, 35,480 രൂപ.

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയ്ക്കാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,435 രൂപയായി. നാല് ദിവസം കൊണ്ട് 1320 രൂപയാണ് പവന് കുറഞ്ഞത്.കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെയാണ് വിലത്തകര്‍ച്ച നേരിടുന്നത്.സ്വര്‍ണവില ഏക്കാലത്തേയും ഉയര്‍ന്ന നിരക്കായ പവന് 42,000 രൂപയില്‍ എത്തിയ ശേഷമാണ് ഇത്രയധികം കുറയുന്നത്. അഞ്ചു മാസത്തിനിടെ 6520 രൂപയാണ് താഴ്ന്നത്.