Friday, May 17, 2024
keralaNewsObituary

കലാകാരി  വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

തൃശൂര്‍: ക്ഷേത്രത്തില്‍ കൈ കൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. അരിമ്പൂര്‍ തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ സതി (67) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഇന്നലെ രാത്രി കൂട്ടോറ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിയയില്‍ ആയിരുന്നു ദാരുണസംഭവം. പതിനൊന്ന് പേരടങ്ങുന്ന കൈ കൊട്ടിക്കളി സംഘം വേദിയില്‍ എത്തി എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സതി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയോജനങ്ങളുടെ മാനസീകോല്ലാസം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സുമിത്ര ക്ലബ്ബിലെ അംഗമായാണ് സതി. കൂടാതെ പ്രദേശത്തെ കലാ- സാംസ്‌കരിക പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വടൂക്കര ശ്മശാനത്തില്‍ നടക്കും.