Friday, May 17, 2024
BusinesskeralaNewsObituary

 നിക്ഷേപം തിരികെ നല്‍കിയില്ല; ഗൃഹനാഥന്‍ ജീവനൊടുക്കി

തിരുവനന്തപുരം : മകളുടെ വിവാഹാവശ്യത്തിനായി സഹകരണ ബാങ്ക് നിക്ഷേപം തിരികെ നല്‍കാഞ്ഞതില്‍ മനം നൊന്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55)ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.  സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തോമസ് സാഗരം നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ മകളുടെ വിവാഹത്തിന് വേണ്ടി തിരിച്ച് ചോദിച്ചിട്ട് നല്‍കിയില്ല . ഇതേതുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു തോമസ് സാഗരമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം.