കൊല്ലം: ചാത്തന്നൂരില്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാതയില്‍ കാര്‍ കത്തി സ്ത്രീ മരിച്ചു. ദേശീയപാതയുടെ നടുക്കാണ് സംഭവം. ആത്മഹത്യയാണെന്ന് സംശയം. സര്‍വീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥയില്‍ ഉള്ള കാറിലാണ് അപകടം. ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം.
ചാത്തന്നൂര്‍ കാരംകോട് കുരിശിന് മൂടിന് സമീപമായിരുന്നു സംഭവം. കാര്‍ ഏറെ നേരം റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. ഇരുവശത്തും വാഹനം ഓടുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിനുള്ളില്‍ തീപിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. കാറിനുള്ളയാളും പൂര്‍ണമായി കത്തിയമര്‍ന്നു.
ആരാണ് മരിച്ചതെന്ന കാര്യത്തില്‍ തീരുമാനമായില്ല. ആരാണ് കാര്‍ ഓടിച്ചതെന്നും വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങിയെന്നും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്നും അറിയിച്ചു.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)