നാളികേരമുടച്ച് ജനകീയ പ്രതിഷേധം
മുണ്ടക്കയം : നൂറുകണക്കിന് കുടുംബങ്ങളുടെ യാത്ര ദുരിതത്തിലാഴ്ത്തിയ കരിനിലം – പശ്ചിമ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാളികേരമുടച്ച് ജനകീയ പ്രതിഷേധം. കൊട്ടാരക്കര – കുഴിമാവ് സംസ്ഥാന പാതയിലെ കരിനിലം മുതല്‍ – പശ്ചിമ വരെയുള്ള ജനവാസ മേഖലയിലെ റോഡാണ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്നത്.
സ്കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍, ജോലിക്കാര്‍, കൂലിപ്പണിക്കാര്‍ അടക്കം നിരവധി പേരാണ് ദുരിതത്തിലായി ദുരിതത്തിലായിരിക്കുന്നത് . അടിയന്തിര സാഹചര്യത്തില്‍ രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. റോഡിലെ ടാറിംഗ് തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ക്കോ – കാല്‍നട യാത്രക്കോ പറ്റാത്ത അവസ്ഥണുള്ളത്.
റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങളും – പരാതികളും കൊടുത്ത് നാട്ടുകാര്‍ മടുത്തു. ഇതുവരെ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജനകീയ പ്രതിഷേധത്തിലേക്ക് നാട്ടുകാര്‍ എത്തിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിക്ക് മുഴുവന്‍ ജനങ്ങളും പങ്കെടുത്ത് നാളികേരം ഉടച്ച് പ്രതിഷേധത്തിന് തുടക്കം കുറിക്കും.