Connect with us

Hi, what are you looking for?

News

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ബീജിംഗ്: രണ്ട് മാസത്തോളം പൊതു രംഗത്തു നിന്നും അപ്രത്യക്ഷനായിരുന്ന മുന്‍ ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇദ്ദേഹം അഴിമതിക്കും കൈക്കൂലിക്കും അന്വേഷണം നേരിടുകയാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ലീ ഷാങ്ഫു സൈനിക, പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും, കൈക്കൂലി വാങ്ങുകയും അതിനു പകരമായി ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ട് തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. ‘ലി ഷാങ്ഫുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും 20-ാമത് നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ യോഗ്യതകള്‍ അവസാനിപ്പിക്കാനും അദ്ദേഹത്തിന്റെ ക്രിമിനല്‍ കുറ്റങ്ങള്‍ അവലോകനത്തിനും പ്രോസിക്യൂഷനും മിലിട്ടറി പ്രൊക്യുറേറ്റര്‍ ഓര്‍ഗനൈസേഷനിലേക്ക് മാറ്റാനും പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു,

” ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 2023 ആഗസ്റ്റ് മാസം 29-ന് ശേഷം മന്ത്രിയെ പുറത്തുകണ്ടിട്ടില്ലെന്നത് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ബീജിംഗില്‍ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആന്റ് സെക്യൂരിറ്റി ഫോറത്തിലാണ് ഷാങ്ഫു അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഏകദേശം രണ്ട് മാസത്തോളം പൊതു രംഗത്തു നിന്ന് അപ്രത്യക്ഷമായതിന് ശേഷം 2023 ഒക്ടോബറില്‍ ലിയെ ഓഫീസില്‍ നിന്ന് നീക്കം ചെയ്തു.പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഭരണത്തിന്‍ കീഴിലുള്ള നിരവധി സൈനിക നേതാക്കള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

വിദേശ സേനയുമായി ഗൂഢാലോചന നടത്തിയെന്നോ ഷിയോട് വേണ്ടത്ര വിശ്വസ്തത പുലര്‍ത്തുന്നില്ലെന്നോ സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ ശുദ്ധീകരണം അദ്ദേഹം നടത്തുകയാണെന്ന് പൊതുവെ കരുതപ്പെടുന്നു.നേരത്തെ വിദേശകാര്യമന്ത്രി ചിന്‍ ഗാങിനെയും കാണാതായിരുന്നു. ഒരു മാസത്തിന് ശേഷം മന്ത്രിയെ പുറത്താക്കുകയായിരുന്നു. എന്നാല്‍ എന്ത് കാരണത്താലാണ് മന്ത്രിയെ പുറത്താക്കിയതെന്ന് ഇന്നും രഹസ്യമായി തന്നെ തുടരുകയാണ്. പ്രസിഡന്റിന്റെ വിശ്വസ്തനായിരുന്ന ചിന്‍ ഗാങിനെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പുറത്താക്കിയതും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...