Connect with us

Hi, what are you looking for?

india

എന്‍ഡിഎ കക്ഷിനേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗം എന്‍ഡിഎ കക്ഷി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു. ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണും.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 292 സീറ്റുകള്‍ നേടിയതിനു പിന്നാലെ ബുധനാഴ്ച വൈകിട്ടോടെയാണ് യോഗം ചേര്‍ന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജന സേനാ നേതാവ് പവന്‍ കല്യാണ്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ തുടങ്ങിയവര്‍ പങ്കെടുത്തു.നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തന് അവകാശവാദം ഉന്നയിച്ച് എന്‍ഡിഎ നേതാക്കള്‍ ഇന്നുതന്നെ രാഷ്ട്രപതി ദ്രൗപതി മുര്‍വിനെ കാണുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍, ഏഴാംതീയതി കണ്ടാല്‍ മതിയെന്ന് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പിന്തുണ അറിയിച്ച് ജെ പി നഡ്ഡയ്ക്ക് ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന കത്ത് കൈമാറിയിട്ടുമുണ്ട്. ടിഡിപി, ജെഡിയു, പവന്‍ കല്യാണിന്റെ ജന സേന എന്നീ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. തങ്ങള്‍ എന്‍ഡിഎയില്‍ ആണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും യോഗത്തില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുന്‍പ് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.ആന്ധ്രയിലെ 25 ലോക്‌സഭാ സീറ്റുകളില്‍ 16 ഇടത്താണ് ടിഡിപി വിജയിച്ചത്.

ബിഹാറില്‍ 40ല്‍ 12 സീറ്റിലാണ് ജെഡിയുവിന്റെ വിജയം. 2019ല്‍ ബിജെപി 303 സീറ്റുകളാണ് നേടിയിരുന്നത്. 272 എന്ന കേവലഭൂരിപക്ഷത്തിലേക്കെത്താന്‍ 32 സീറ്റുകളുടെ കുറവാണ് ഇപ്പോഴുള്ളത്. മൂന്നാം തവണ അധികാരത്തിലേക്കെത്താന്‍ എന്‍ഡിഎ സഖ്യ കക്ഷികളുടെ പിന്തുണ ബിജെപിക്ക് വേണ്ടിവരും. നേരത്തെ രാഷ്ട്രപതി ഭവനിലെത്തിയ നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുര്‍വിന് രാജിസമര്‍പ്പിച്ചു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. മൂന്നാം തവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...