മറ്റൊരാള്‍ രക്ഷപ്പെട്ടു
മുണ്ടക്കയം : അടിമാലി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന രണ്ടംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍. കോതമംഗലം കോട്ടപ്പടി സ്വദേശി ബൈജുവാണ് പിടിയിലായത്. സംഘത്തിന്റെ മറ്റൊരാളായ മച്ചിപ്ലാവ് ജെറിന് വേണ്ടി അന്വേഷണം ആരംഭിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടംഗ സംഘത്തിലെ ഒരാള്‍ പിടിയിലായത്.
ഇവരില്‍ നിന്നും കഞ്ചാവും പിടിച്ചെടുത്തു. അടിമാലി കേന്ദ്രികരിച്ചു ലഹരിമരുന്ന് വില്പന നടത്തുന്നവവരില്‍ പ്രധാനികാളാണ് ഇരുവരും. പിടിയിലായ ബൈജു നിരവധി കേസുകളില്‍ പ്രതിയാണ്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അടിമാലിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.