വൈക്കം ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തിരുവോണ ദിവസം നടക്കേണ്ട ശിക്ഷാവിധിപ്രകാരമുള്ള ആചാരം ആനപ്പുറത്തുള്ള കാഴ്ച്ച ശ്രീബലി ഈ വര്‍ഷം കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ മയില്‍ വാഹനത്തില്‍ എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം നഗ്‌നമായ ആചാര ലംഘനമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ നിത്യേന ആനപ്പുറത്ത് ശീവേലി നടക്കുമ്പോഴാണ് വൈക്കത്തെ ക്ഷേത്രത്തില്‍ മാത്രം ആചാര ലംഘനത്തിന് ദേവസ്വം ബോര്‍ഡ് കൂട്ടുനില്‍ക്കുന്നത്.തിരുവോണ ദിവസം ക്ഷേത്രജിവനക്കാര്‍ നേരത്തെ ക്ഷേത്രം അടച്ച് പോയതിന് ശിക്ഷയായിട്ട് മഹാരാജാവ് വിധച്ചതാണ് ക്ഷേത്രത്തിലെ ഈ ആചാരം.
ഉച്ച:പൂജ കഴിഞ്ഞ് നട അടച്ച് വൈകുന്നേരം കാഴ്ച്ച ശ്രീബലി ആയി നടത്തുന്നു. ഉദയനാപുരം വൈക്കം ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങള്‍ തിരുവോണ വേലയില്‍ ആരംഭിച്ച് വിഷു വിളക്കിലാണ് അവസാനിക്കുന്നത്.
നൂറ്റാണ്ട് പഴക്കമുള്ള വേല എഴുന്നള്ളിപ്പ്. ആചാര്യന്മാരോട് ആലോചിക്കാതെ ആചാരങ്ങളെ കൊറോണയുടെ മറവില്‍ ലംഘിക്കുന്ന ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. .
