വടകര: ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുറത്തുവന്ന വിവാദ ‘കാഫിര്‍’ പ്രയോഗ സ്ക്രീന്‍ഷോട്ട് പോസ്റ്റ് പിന്‍വലിച്ച് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക. പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു. പോസ്റ്റ് വ്യാജമാണെന്ന് സ്ഥികരിച്ചിട്ടും സ്ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ ഇന്നലെ യുഡിഎഫ് രംഗത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി.ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ‘യൂത്ത് ലീഗ് നെടുമ്പ്രമണ്ണ’ എന്ന വാട്സാപ് ഗ്രൂപ്പില്‍നിന്ന് എംഎസ്എഫ് നേതാവ് പി.കെ.മുഹമ്മദ് ഖാസിമിന്റെ പേരിലുള്ള സ്ക്രീന്‍ഷോട്ടാണു പുറത്തുവന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് ലതികയും പങ്കുവെച്ചു. എന്നാല്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതിനു പിന്നില്‍ ആരാണെന്നു കണ്ടെത്താനായിട്ടില്ലെന്നു വടകര പൊലീസ് ശനിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
ഇതിനു പിന്നാലെ മുന്‍ എംഎല്‍എ കെ കെ ലതിക അടക്കമുള്ളവരുടെ ഫേസ്ബുക്ക് പേജില്‍ തന്റെ പേരില്‍ പ്രചരിച്ച സ്ക്രീന്‍ഷോട്ട് ഇപ്പോഴുമുണ്ട്. ഇതിനെതിരെ നടപടി വേണമെന്നും യൂത്ത് ലീഗ് തിരുവള്ളൂര്‍ ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് കാസിം ആവശ്യപ്പെട്ടിരുന്നു.