ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചു.കൊറോണയെ “വെറും ജലദോഷപ്പനി”യായി പ്രഖ്യാപിച്ചു.അടുത്ത ആഴ്ച മുതൽ മാസ്ക് പോലും ധരിക്കേണ്ട എന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിര്‍ബന്ധമായും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കുന്നതായി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വർക് ഫ്രം ഹോം നിർത്തലാക്കി.സ്‌കൂളുകളിൽ വിദ്യാർഥികൾ പോലും മുഖാവരണം ധരിക്കേണ്ട.എല്ലാറ്റിനുമുപരി, ഒരാവശ്യത്തിനും വാക്‌സിൻ സർട്ടിഫിക്കേറ്റ് വേണ്ടതില്ല.സ്‌പെയിൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുടെ മാതൃകയിലാണ് ബ്രിട്ടനും സുപ്രധാനമായ ഈ തീരുമാനം എടുത്തിരിക്കുന്നത്. ഒമിക്രോണ്‍ തരംഗം ദേശീയതലത്തില്‍ ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തിയ ഘട്ടത്തിലാണ് ഈ തീരുമാനം.വലിയ പരിപാടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നതും അവസാനിപ്പിക്കും. രാജ്യത്ത് ഐസൊലേഷന്‍ ചടങ്ങളിലും മറ്റമുണ്ട്. രോഗം സ്ഥിരീകരിച്ചാല്‍ ഏഴ് ദിവസത്തെ ഐസൊലേഷന്‍ എന്നത് അഞ്ചായി കുറച്ചു. മാര്‍ച്ച് മാസത്തോടെ ഇതും അവസാനിപ്പിക്കാന്‍ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് വാക്സിന്‍ നല്‍കിയ ആദ്യ രാജ്യമാണ് യുകെയെന്നും യൂറോപ്പില്‍ ഏറ്റവും വേഗത്തില്‍ വാക്സിന്‍ നല്‍കിയ രാജ്യങ്ങളിലൊന്നാണെന്നും ജോണ്‍സണ്‍ അവകാശപ്പെട്ടു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയെ ഒഴിവാക്കി സ്വയം വാക്സിന്‍ സംഭരണം നടത്തിയതിനാലാണ് ഇത് സാധ്യമായതെന്നും ജോണ്‍സണ്‍ പറഞ്ഞു.ഔദ്യോഗിക വസതിയില്‍ വിരുന്നൊരുക്കി ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തില്‍ വലിയ വിമര്‍ശനമാണ് ബോറിസ് ജോണ്‍സണ് നേരിടേണ്ടി വന്നത്. ഈ വിഷയത്തില്‍ രാജിയില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
