ഇന്ത്യയില്‍ എച്ച്3എന്‍2 വൈറസ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു.എച്ച്3എന്‍2 വൈറസ് മൂലമുണ്ടായ ഇന്‍ഫ്‌ലുവന്‍സ ബാധിച്ചുള്ള മരണങ്ങള്‍ രാജ്യത്ത് ആദ്യമാണ് . ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഓരോരുത്തര്‍ വീതമാണു മരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ 90 പേര്‍ക്കാണ് എച്ച്3എന്‍2 വൈറസ് ബാധയുണ്ടായത്. എച്ച്1എന്‍1 വൈറസ് ബാധയുടെ 8 കേസുകളുമുണ്ടായി.’ഹോങ്കോങ് ഫ്‌ലു’ എന്നും പേരുള്ള എച്ച്3എന്‍2 വൈറസ് ബാധ രാജ്യത്ത് കൂടുകയാണ്. കോവിഡിനു സമാനമായ ലക്ഷണങ്ങളാണ് എച്ച്3എന്‍2, എച്ച്1എന്‍1 എന്നിവയ്ക്കുമുള്ളത്. കോവിഡ് ഭീഷണിയില്‍നിന്നു ലോകം മുക്തമായി വരുമ്പോഴാണ് ഇന്‍ഫ്‌ലുവന്‍സ പടരുന്നത് എന്നത് ആശങ്കയുണ്ടാക്കുന്നു. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ താപനില ഉയരാന്‍ തുടങ്ങുമ്പോള്‍ ഈ സബ്‌ടൈപ്പ് വഴിയുള്ള രോഗബാധ കുറഞ്ഞേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.