പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. ഷോളയൂര്‍ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് ശനിയാഴ്ച വൈകീട്ടായിരുന്നു മരണം. 870 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. അമ്മ സുധ അരിവാള്‍ രോഗിയാണ്. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.