Friday, May 3, 2024
keralaNewspolitics

അഞ്ച് വയസുകാരനെ ഉടുപ്പില്ലാതെ നിലത്തുകിടത്തി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ തുറന്ന് കിടക്കുന്ന കാനയില്‍ അഞ്ച് വയസ്സുകാരന്‍ ഇന്നലെ വീണ സംഭവത്തില്‍യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാണ് അതിര് കടന്ന പ്രതിഷേധമായിപ്പോയത്. ഉടുപ്പ് പോലുമില്ലാതെ കുട്ടിയെ നിലത്ത് കിടത്തി കുഞ്ഞിന്റെ പുറത്ത് ചുള്ളിക്കമ്പുകളുമിട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.പത്ത് വര്‍ഷമായി കൊച്ചിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശികളായ ഹര്‍ഷന്റെയും ആതിരയുടെയും മകനാണ് മെട്രോ നഗരത്തില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വീഴ്ചയില്‍ കുഞ്ഞിന്റെ തലയ്ക്ക് പരിക്കുണ്ട്. അഴുക്കുവെള്ളം കയറിയതിനാല്‍ നെഞ്ചില്‍ അണുബാധയുടെ ലക്ഷണങ്ങളുമുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞ്.ചെളിവെള്ളത്തില്‍ മൂക്കറ്റം മുങ്ങിയ കുരുന്നിനെ അമ്മയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടല്‍ മൂലമാണ് രക്ഷിക്കാനായത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് തോടിന് മുകളില്‍ സ്ലാബിടാത്തതെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. പ്രശ്‌നപരിഹാരത്തിന് പല പദ്ധതികളും അവതരിപ്പിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കോര്‍പ്പറേഷന്‍ മുടക്കിയെന്നും കൗണ്‍സിലര്‍ പറയന്നു.