പത്തനംതിട്ട: സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ചര്‍ച്ച് ബില്ലില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജനെതിരെ പോസ്റ്റര്‍. ജില്ലയിലെ വിവിധ ഓര്‍ത്തഡോക്സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഓശാന ഞായര്‍ ദിവസം തന്നെ പോസ്റ്റര്‍ എത്തിയത് വലിയ ശ്രദ്ധ നേടി. സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം എന്നാണ് പോസ്റ്റര്‍ ആവശ്യപ്പെടുന്നത്. സഭയുടെ സ്‌പോണ്‍സേര്‍ഡ് സ്ഥാനാര്‍ത്ഥിയാണ് വീണ ജോര്‍ജ്ജ്് എന്നുള്ള ആരോപണം ശക്തമായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച വീണ വളരെ പെട്ടന്നാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിലെ മികച്ച മന്ത്രിമാര്‍ പലരും പിന്തള്ളപ്പെട്ടപ്പോഴും സഭയിലെ പുതുമുഖത്തിന് മന്ത്രിസ്ഥാനം ലഭിച്ചത് വാര്‍ത്തകള്‍ക്ക് കാരണമായിരുന്നു. ഓര്‍ത്തഡോക്സ് യുവജനത്തിന്റെ പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയന്റെ പേരും പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിണാറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.