Friday, May 3, 2024
keralaNews

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ.

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. ആറ്റിങ്ങല്‍ ഇളബ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന സഹവാസ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രഭാത ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്.20 കുട്ടികള്‍ ഉണ്ടായിരുന്നു. മൂന്നുപേര്‍ കുഴഞ്ഞുവീണു.വിഷബാധയേറ്റ കുട്ടികളെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.