Friday, May 17, 2024
keralaNews

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവന ശരിയല്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഇടപെടലില്‍ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവന ശരിയല്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി. മുസ്ലിം വിഭാഗങ്ങള്‍ക്കുണ്ടായത് കനത്ത നഷ്ടമാണ്.പ്രതിപക്ഷ നേതാവ് വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിക്കുമെന്ന് കരുതുന്നു. യുഡിഎഫ് പറഞ്ഞതാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ ഉണ്ടായതെന്ന വിശകലനം വരരുതായിരുന്നു. മുസ്ലിം ലീഗോ യുഡിഎഫോ പറഞ്ഞതല്ല സ്‌കോളര്‍ഷിപ് വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.