Sunday, May 5, 2024
keralaNews

ഭര്‍ത്താവിന്റെ മരണ വാര്‍ത്തയറിഞ്ഞ് ഹൃദയവേദനയാല്‍ ഭാര്യയും മരിച്ചു.

തിരുവനന്തപുരം: ഭര്‍ത്താവിന്റെ മരണ വാര്‍ത്തയറിഞ്ഞ് ഹൃദയവേദനയാല്‍ ഭാര്യയും മരിച്ചു. കിളിമാനൂര്‍ നഗരൂര്‍ കുന്നിന്‍കുളങ്ങര അമൃതാഭവനില്‍ ആര്‍ മണികണ്ഠന്‍ (60), ഭാര്യ എസ് സീത (53) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മണികണ്ഠന്‍ മരിച്ചത്. ഭര്‍ത്താവിന്റെ മരണ വാര്‍ത്ത അറിഞ്ഞ് അധികം വൈകാതെ സീതയും ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ അടുത്തടുത്തായി സംസ്‌കരിച്ചു. മക്കള്‍: അമൃത, അഞ്ജന, ഐശ്വര്യ. മരുമക്കള്‍: രമേഷ്, ജ്യോതിഷ്, രാഹുല്‍.