Thursday, April 25, 2024
keralaNews

എരുമേലി എ. ഇ.എസ്സ്.കോളേജിൽ ഡിഗ്രി. പി .ജി. വിദ്യാർത്ഥികളുടെ  പ്രവേശനോത്സവം നടത്തി

എരുമേലി: എ. ഇ.എസ്സ്.കോളേജിൽ ഡിഗ്രി. പി .ജി. വിദ്യാർത്ഥികളുടെ  പ്രവേശനോത്സവം’എമർജൻസ് 2022′  പത്തനംതിട്ട എം പി ആൻറ്റോ ആന്റണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എംഇഎസ് കോളജ് ചെയർമാൻ  പി എം അബ്ദുൽ സലാം യോഗത്തിൽ അദ്ധൃക്ഷത വഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷ വിഭാഗം മേധാവി ഡോ.ശ്രീജിത്ത്  മുഖൃ പ്രഭാഷണം നടത്തി. കോളേജ്  സെക്രട്ടറി  മുഹമ്മദ്‌ നജീബ് സ്വാഗതം ആശംസിച്ചു എം ഇ എസ് കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനിഫ് ആമുഖപ്രസംഗം നടത്തി. പുതിയ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും  അമൽജ്യോതി പ്രിൻസിപ്പൽ ഡോ. ലില്ലികുട്ടി ജേക്കബ് ക്ലാസ് എടുത്തു.കോളജ് പ്രിൻസിപ്പൽ പ്രൊ.ഡോ. അനിൽകുമാർ.എസ് മാർഗ്ഗ നിർദ്ദേശ രേഖയും ലഹരി വിമുക്ത ക്യാമ്പസ് ക്യാമ്പയിനിനും തുടക്കം കുറിച്ചു. എം ഇ എസ് മ്യൂസിക് ബാൻറ് ഉദ്ഘാടനം കോട്ടയം ജില്ലാ സെക്രട്ടറി ഷഹാസ് പറപ്പള്ളി നിർവഹിച്ചു. എം ഇ എസ് മാനേജ്മെന്റ് പ്രതിനിധി കളായ ജില്ലാ ട്രഷറർ ഹബിബുളളാഖാൻ,യൂത്ത് വിങ് ജില്ലാ പ്രസിഡന്റ്‌ ഷെഹിം വിലങ്ങുപാറ, ഐ ക്യു എ സി കോർഡിനേറ്റർ രമാദവി എ , കോർഡിനേററർ ആൻസി മാത്യു , എച്ച് ഒ ഡിമാർ , വൈസ് പ്രിൻസിപ്പൽ ഷംലാ ബീഗം എന്നിവർ സംസാരിച്ചു .
തുടർന്ന്  വിദ്യാർത്ഥികളുടെ കലാസാംസ്കാരിക പരിപാടികൾ  നടന്നു.