Monday, April 29, 2024
keralaNewsObituary

മധ്യവയസ്‌കനെ ബന്ധുക്കള്‍ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: കാട്ടാക്കടയില്‍ കുടുംബവഴക്കിനിടെ ബന്ധുക്കള്‍ മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തി. പൂവച്ചല്‍ പ്രദേശത്ത് വൃദ്ധസദനം നടത്തുന്ന ജലജന്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുനില്‍, ബാബു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരിയുടെ മകളുടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് ജലജനെ മര്‍ദിച്ചത്. മര്‍ദനത്തിന് ശേഷം കല്ലുപയോഗിച്ച് ഇദ്ദേഹത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇവര്‍ക്കിടയിലുള്ള കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. കാട്ടാക്കട പോലീസ് പ്രദേശത്തെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തിലെ പ്രതികളെ ചൊവ്വാഴ്ച വൈകീട്ട് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.