Saturday, April 27, 2024
keralaNewsObituary

മകന്റെ അപകട മരണ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ അമ്മ ജീവനൊടുക്കി

തിരുവനന്തപുരം :മകന്റെ അപകട മരണ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ അമ്മ ജീവനൊടുക്കി.നെടുമങ്ങാട് വെള്ളൂര്‍ക്കോണത്ത് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ജീവനൊടുക്കിയത്.ഇവരുടെ മകന്‍ മുഹമ്മദ് സജിന്‍ ഇന്നലെ വയനാട്ടിലെ പൂക്കോട് ഉണ്ടായ വാഹന അപകടത്തില്‍ മരിച്ചിരുന്നു.വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ സജിന്‍ ക്യാമ്പസില്‍ വച്ച് വാനും സ്‌കൂട്ടറും ഇടിച്ച് ഉണ്ടായ അപകടത്തിലാണ് മരിച്ചത്.അമ്മയെ അറിയിക്കാതെയായിരുന്നു ബന്ധുക്കള്‍ വയനാട്ടിലേക്ക് ഇന്നലെ രാത്രി പോയത്.ഷീജയെ മരണവിവരമറിയിക്കാതെ ബന്ധുക്കള്‍ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.എന്നാല്‍ രാത്രിയില്‍ ഫെയ്‌സ് ബുക്ക് മകന്റെ മരണ വാര്‍ത്ത അറിഞ്ഞ ഷീജ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.വെള്ളൂര്‍കോണം ഗവ എല്‍ പി സ്‌കൂള്‍ അധ്യാപികയാണ് ഷീജ ബീഗം.