Monday, May 13, 2024
Local NewsNews

എരുമേലിയില്‍ വാര്‍ഷികവും – കുടുംബ സംഗമവും നടന്നു

എരുമേലി:കേരള വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റിന്റെ വാര്‍ഷികവും – കുടുംബ സംഗമവും നടന്നു. കൊരട്ടി കെറ്റിഡിസി നടന്ന പരിപാടി കേരള വ്യാപാരി വ്യവസായി സമിതി ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു.എരുമേലി യൂണീറ്റ് പ്രസിഡന്റ് പി എ ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ട് യൂണീറ്റ് ജനറല്‍ സെക്രട്ടറി പി ആര്‍ ഹരികുമാര്‍ അവതരിപ്പിച്ചു.  ജോ. സെക്രട്ടറി ഷാജി മേപ്രത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോസ് സില്‍വെസ്റ്റ് കണക്ക് അവതരിപ്പിച്ചു.കെവിവിഎസ് ഏരിയ സെക്രട്ടറി കെ.സി ജോര്‍ജ് കുട്ടി, ട്രഷറര്‍ സുമേഷ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.യൂണിറ്റ് വൈസ് പ്രസിഡന്റ് ഹരീഷ് പി.എസ് സ്വാഗതവും, യൂത്ത് ഫോറം പ്രസിഡന്റ് അനീഷ് ഹസന്‍ കൃതജ്ഞതയും പറഞ്ഞു.തുടര്‍ന്ന് കുടുംബ സംഗമവും നടന്നു. പി എ ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. പോലീസിന്റെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ച കട്ടപ്പന ഡി വൈ എസ് പി നിഷാദ് മോന്‍, എരുമേലി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി 30 വര്‍ഷം പൂര്‍ത്തീകരിക്കുന്ന സഖറിയ ഡൊമനിക്ക്, സഞ്ചാര സാഹിത്യകാരന്‍ രവീന്ദ്രന്‍ എരുമേലി, എരുമേലിയിലെ മുതിര്‍ന്ന വ്യാപാരികള്‍, എരുമേലി മീഡിയ സെന്ററിലെ പത്ര പ്രവര്‍ത്തകരേയും എന്നിവരെ ചടങ്ങില്‍ ആദരിച്ചു.മികച്ച രീതിയില്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയ അംഗങ്ങളുടെ കുട്ടികള്‍ക്ക് ഏഴാം വാര്‍ഡംഗം ഷാനവാസ് വിദ്യാഭ്യാസ അവാര്‍ഡും നല്‍കി. പി ആര്‍ ഹരികുമാര്‍ സ്വാഗതവും സുനില്‍ ജാഫര്‍ നന്ദിയും പറഞ്ഞു.